16/5/2002 മുതൽ ക്ലാസ് 1 ൽ പ്രവർത്തിച്ചിരുന്ന ബാങ്ക് 1/12/2011 മുതൽ ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡിലും, 30/4/2015 മുതൽ സഹകരണമേഖലയിലെ ഉയർന്ന ക്ലാസിഫിക്കേഷൻ ആയ ക്ലാസ് വൺ സൂപ്പർ ഗ്രേഡിലും പ്രവർത്തിച്ചുവരുന്നു. ബാങ്കിന്റെ നിലവിലെ നിക്ഷേപം 151 കോടിയും, വായ്പ 107 കോടിയുമാണ്. മുന്നൂറിലധികം ഡിവിഷനുകളിലായി നൂറിലധികം പ്രതിമാസ നിക്ഷേപ പദ്ധതികൾ ബാങ്ക് ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. 2020-21 സാമ്പത്തിക വർഷത്തെ ഒാഡിറ്റ് പൂർത്തിയാക്കിയ ബാങ്കിന് 50 കോടിയുടെ സുരക്ഷിത നിക്ഷേപ ബാക്കിയായിട്ടുണ്ട്. തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് വർഷംതോറും അംഗങ്ങൾക്ക് 25 ശതമാനം വരെ ലാഭവിഹിതം നൽകിവരുന്നു. ബാങ്കിന്റെ ഹെഡ് ഒാഫീസിലും രണ്ട് ബ്രാഞ്ചുകളിലും ആയി രാവിലെ എട്ടു മുതൽ വൈകിട്ട് എട്ട് വരെ സർക്കാർ നിബന്ധനകൾക്ക് വിധേയമായി കോർ ബാങ്കിംഗ് സേവനങ്ങൾ നൽകിവരുന്നു. സേഫ് ഡിപ്പോസിറ്റ് ലോക്കർ, ആർടിജിഎസ്, എൻഇഎഫ്ടി, എടിഎം തുടങ്ങിയ ഇതര സേവനങ്ങളും ബാങ്കിൽ ലഭ്യമാണ്. വായ്പ്പകാരുടെ സൗകര്യാർത്ഥം വായ്പ തിരിച്ചടവിന് ഡെയ്ലി കളക്ഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ബി. ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ബാങ്കിന്റെ മേലഡൂർ ശാഖാകെട്ടിടത്തിൽ ഒരു ഹൈടെക്ക് നീതി ലാബ് പ്രവർത്തിക്കുന്നു. എം.വി.ആർ. ക്യാൻസർ സെന്ററും, കോഴിക്കോട് സിറ്റി സർവ്വീസ് സഹകരണ ബാങ്കും ചേർന്ന് നടപ്പാക്കുന്ന 5 ലക്ഷം രൂപയുടെ സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതി ബാങ്കിൽ നടപ്പിലാക്കിയിട്ടുണ്ട്. സദാ സേവന തൽപരരായ ഭരണസമിതി അംഗങ്ങളും, കർമ്മനിരതരായ ജീവനക്കാരും ബാങ്കിന്റെ പ്രവർത്തനങ്ങളുടെ ഉൗടുംപാവും ആയി പ്രവർത്തിക്കുന്നു.