1947 ജൂലൈ 21 (1122 കർക്കിടകം 5) മുകുന്ദപുരം താലൂക്ക് ആലത്തൂർ വില്ലേജ് പ്രവർത്തന പരിധിയാക്കി 1113 ലെ കൊച്ചി സഹകരണ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട 675-ാം നമ്പർ വെണ്ണൂർ പരസ്പര സഹായ സംഘം മാതൃകാ പ്രവർത്തനങ്ങളുമായി എഴുപത്തിയഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. വളർച്ചയുടെ പടവുകൾ കയറി വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് ഇന്ന് പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണ്. ശ്രീമാൻ കെ.വി. ദേവസ്സിയുടെ അധ്യക്ഷതയിൽ യു.ട്ടി. ആന്റണി സെക്രട്ടറിയായി 1947 സെപ്റ്റംബർ 27 നു (1123 കന്നി 11)കൂടിയ പ്രഥമ പൊതുയോഗത്തിലൂടെ സംഘത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. മാണിക്കത്ത്പറമ്പിൽ തോമൻ ഫ്രാൻസിസ് അവർകളുടെ കെട്ടിടം ആദ്യ ഒാഫീസായും തുടർന്ന് ആലത്തൂർ സ്കൂൾ, മേലഡൂർ സ്കൂൾ, എസ്എൻഡിപി തുടങ്ങിയ വ്യത്യസ്ത സ്ഥലങ്ങളിൽ പ്രവർത്തന ഒാഫീസാക്കിയായിരുന്നു മുന്നോട്ടു പോയിരുന്നത്. ഭാരതാംബയുടെ സ്വാതന്ത്ര്യത്തോടൊപ്പം വെണ്ണൂർ ഗ്രാമത്തിലെ കർഷകർക്കും സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചു എന്ന് കരുതേണ്ടിവരും.
1952 ജൂൺ 29 ന് കർഷകരെ സഹായിക്കുന്നതിന് സംഘത്തിന്റെ നേതൃത്വത്തിൽ വളം വില്പന ആരംഭിച്ചു. 1956 ്രെബഫുവരി 19 ലെ യോഗതീരുമാന പ്രകാരം തൃശ്ശൂർ ഡെപ്യൂട്ടി രജിസ്ട്രാർ അവറുകളുടെ 26.4.1956 ലെ ജി.1. 553/56 നമ്പർ കൽപ്പന പ്രകാരം സെൻട്രൽ കോപ്പറേറ്റീവ് സൊസൈറ്റിയിൽന്നിന്ന് വായ്പ്പയെടുത്ത് 6 സെന്റ് ഭൂമി വാങ്ങി, 2/12/56 ലെ അനുമതി പ്രകാരം കെട്ടിടം പണി പൂർത്തിയാക്കി സംഘത്തിന്റെ പ്രവർത്തനം സ്വന്തം കെട്ടിടത്തിൽ ആരംഭിച്ചു. 10/11/1957 ലെ തീരുമാനപ്രകാരം 1957 ഡിസംബർ 8 ന് 690 ആലത്തൂർ സഹകരണസംഘം 675-ാം നമ്പർ പരസ്പര സഹായ സംഘത്തിൽ ലയിച്ചു.
675-ാം നമ്പർ വെണ്ണൂർ സർവ്വീസ് സഹകരണസംഘം ക്ലിപ്തം ആലത്തൂർ, കുരുവിലശ്ശേരി, കല്ലൂർ വടക്കുമുറി വില്ലേജുകൾ പ്രവർത്തന പരിധിയാക്കി ഡെപ്യൂട്ടി റെജിസ്ട്രാറുടെ 7/1/61 ലെ പി.666/61 ഉത്തരവുപ്രകാരമാണ് നിലവിൽ വന്നത്. കാലാകാലങ്ങളിലെ ഭരണകർത്താക്കളുടെ കർമ്മകുശലതയിലും, ദീർഘവീക്ഷണത്തിലും നേതൃപാടവത്തിലും, ആദ്യ പെയ്ഡ് സെക്രട്ടറി ആയി 1/3/63 ൽ ചാർജെടുത്ത ശ്രീ. വി.കെ.ജോസ് മുതൽ ഇങ്ങോട്ട് നാല് സെക്രട്ടറിമാരുടെയും, സി.ഡി. ജോൺ തുടങ്ങി 26 ജീവനക്കാരുടെയും ദീർഘവീക്ഷണത്തിലുമാണ് വളർച്ചയുടെ പടവുകൾ ഒാരോന്നും കയറി ഇന്നത്തെ നിലയിൽ എത്തിനിൽക്കുന്നത്. സേവന കാലയളവിൽ തന്നെ മരണപ്പെട്ടുപോയിട്ടുള്ള ശ്രീ.ഇ.എ. ദേവസ്സിയെ സ്മരിക്കുന്നു. 12/3/64 ലെ 62/1964 ഒാർഡർ പ്രകാരം 1522.66 രൂപക്കാണ് ഇന്ന് ബാങ്ക് ഹെഡ് ഒാഫീസ് സ്ഥിതിചെയ്യുന്ന 15 സെന്റ് സ്ഥലം മാണിക്കത്തുപറമ്പിൽ ഒൗസേപ്പ് അന്തോണിയിൽനിന്നും വാങ്ങിയതും, ആയതിൽ പ്രസിഡന്റ് ശ്രീ. യു.ടി. അന്തോണിയുടെ നേതൃത്വത്തിൽ എം.എ.കുഞ്ഞു മൊയ്തിന്റെ മേൽനോട്ടത്തിൽ 17530 രൂപയുടെ എസ്റ്റിമേറ്റിൽ ബിൽഡിങ്ങ് പണി പൂർത്തിയാക്കി, 1966 മാർച്ച് 20 ന് ഉദ്ഘാടനം നടത്തപെട്ടിട്ടുള്ളതും, ഇന്നും ബാങ്കിന്റെ അതിർത്തികളായി നിലകൊള്ളുന്ന ആലത്തൂർ വില്ലേജിൽപെട്ട കുമ്പിടി, എടയാറ്റൂർ എന്നീ പ്രദേശങ്ങൾ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളുമായി നിജപെടുത്തി 7 വാർഡുകൾ തിരിച്ചുള്ള ബാലറ്റ് സംവിധാനത്തിലുള്ള പ്രഥമ തിരഞ്ഞെടുപ്പ് നടന്നിട്ടുള്ളത് 1964 ലാണ്. 20/7/86 ൽ ആണ് ബാങ്ക് പദവി ലഭിച്ചത്. 1978 ൽ വജ്ര ജൂബിലിയും 2000 ൽ ഗോൾഡൻ ജൂബിലിയും ആഘോഷങ്ങളും നടത്തപ്പെട്ടു. കംപ്യൂട്ടർ വൽക്കരണത്തിന്റെ ഉദ്ഘാടനവും, സുവർണ്ണ ജൂബിലിഹാളിന്റെ സമർപ്പണവും 12/1/2001 ൽ അന്നത്തെ പ്രസിഡന്റ് അഡ്വ.പോളി ആന്റണി അവറുകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ.കെ. കരുണാകരൻ നിർവ്വഹിക്കുകയുണ്ടായി.
29/4/2002 ൽ കേന്ദ്രമന്ത്രി ശ്രീ.കെ.വി.തോമാസ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച മേലഡൂർ ബ്രാഞ്ച്, ബാങ്കിന്റെ വളർച്ചയിൽ സ്തുത്യർഹ സ്ഥാനം അലങ്കരിക്കുന്നു. 13/4/04 ൽ ബ്രാഞ്ചിനു വേണ്ടി 10.133 സെന്റ് സ്ഥലം വാങ്ങുകയും അതിൽ 4/7/2005 ൽ ബാങ്ക് പ്രസിഡന്റ് അഡ്വ.പോളി ആന്റണിയുടെ നേതൃത്വത്തിൽ കെട്ടിടനിർമ്മാണം ആരംഭിക്കുകയും, തുടർന്ന് പ്രസിഡന്റായ ശ്രീ. റാഫേൽ മാനാടന്റെ നേതൃത്വത്തിൽ മനോഹരമായി പൂർത്തീകരിച്ച കെട്ടിടം 2007 അഗസ്റ്റ് 11 ന് ബഹു. കേരള മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി അവറുകൾ ജനങ്ങൾക്കായി തുറന്ന് കൊടുത്തു. 2014 ്രെബഫുവരി 15 ന് ബഹു. സഹകരണ -ഖാദി വകുപ്പു മന്ത്രിയായ ശ്രീ. സി.എൻ. ബാലകൃഷ്ണൻ അവറുകളാണ് അന്നത്തെ ബാങ്ക് പ്രസിഡന്റ് ശ്രീ. യു.ഒ. സേവ്യാറിന്റെ നേതൃത്വത്തിൽ ആലത്തൂർ ബ്രാഞ്ചിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
16/5/2002 മുതൽ ക്ലാസ് 1 ൽ പ്രവർത്തിച്ചിരുന്ന ബാങ്ക് 1/12/2011 മുതൽ ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡിലും, 30/4/2015 മുതൽ സഹകരണമേഖലയിലെ ഉയർന്ന ക്ലാസിഫിക്കേഷൻ ആയ ക്ലാസ് വൺ സൂപ്പർ ഗ്രേഡിലും പ്രവർത്തിച്ചുവരുന്നു. ബാങ്കിന്റെ നിലവിലെ നിക്ഷേപം 151 കോടിയും, വായ്പ 107 കോടിയുമാണ്. മുന്നൂറിലധികം ഡിവിഷനുകളിലായി നൂറിലധികം പ്രതിമാസ നിക്ഷേപ പദ്ധതികൾ ബാങ്ക് ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. 2020-21 സാമ്പത്തിക വർഷത്തെ ഒാഡിറ്റ് പൂർത്തിയാക്കിയ ബാങ്കിന് 50 കോടിയുടെ സുരക്ഷിത നിക്ഷേപ ബാക്കിയായിട്ടുണ്ട്. തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് വർഷംതോറും അംഗങ്ങൾക്ക് 25 ശതമാനം വരെ ലാഭവിഹിതം നൽകിവരുന്നു. ബാങ്കിന്റെ ഹെഡ് ഒാഫീസിലും രണ്ട് ബ്രാഞ്ചുകളിലും ആയി രാവിലെ എട്ടു മുതൽ വൈകിട്ട് എട്ട് വരെ സർക്കാർ നിബന്ധനകൾക്ക് വിധേയമായി കോർ ബാങ്കിംഗ് സേവനങ്ങൾ നൽകിവരുന്നു. സേഫ് ഡിപ്പോസിറ്റ് ലോക്കർ, ആർടിജിഎസ്, എൻഇഎഫ്ടി, എടിഎം തുടങ്ങിയ ഇതര സേവനങ്ങളും ബാങ്കിൽ ലഭ്യമാണ്. വായ്പ്പകാരുടെ സൗകര്യാർത്ഥം വായ്പ തിരിച്ചടവിന് ഡെയ്ലി കളക്ഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ബി. ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ബാങ്കിന്റെ മേലഡൂർ ശാഖാകെട്ടിടത്തിൽ ഒരു ഹൈടെക്ക് നീതി ലാബ് പ്രവർത്തിക്കുന്നു. എം.വി.ആർ. ക്യാൻസർ സെന്ററും, കോഴിക്കോട് സിറ്റി സർവ്വീസ് സഹകരണ ബാങ്കും ചേർന്ന് നടപ്പാക്കുന്ന 5 ലക്ഷം രൂപയുടെ സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതി ബാങ്കിൽ നടപ്പിലാക്കിയിട്ടുണ്ട്. സദാ സേവന തൽപരരായ ഭരണസമിതി അംഗങ്ങളും, കർമ്മനിരതരായ ജീവനക്കാരും ബാങ്കിന്റെ പ്രവർത്തനങ്ങളുടെ ഉൗടുംപാവും ആയി പ്രവർത്തിക്കുന്നു.
പ്രളയകാലത്ത് നാടിന് കൈത്താങ്ങ്
2018 ലെ വെള്ളപ്പൊക്കം ചാലക്കുടിപ്പുഴയിലൂടെ വെണ്ണൂർ, മേലഡൂർ പ്രദേശങ്ങളെ കശക്കിയെറിഞ്ഞപ്പോൾ നാടിന് കൈത്താങ്ങായി 800 ൽപ്പരം വീടുകളിൽ നിന്ന് ജനങ്ങളെ മാറ്റി ക്യാമ്പുകളിൽ എത്തിച്ചത് ബാങ്ക് ഏർപ്പാടാക്കിയ വാഹനങ്ങളിലായിരുന്നു. ഇൗ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ മുഴുവൻ ചിലവുകളും, പുറമെ മുഴുവൻ വീടുകളിലും സൗജന്യമായി കിടക്കയോ ജലസംഭരണിയോ ബാങ്ക് നൽകി. കെയർഹോം പദ്ധതി പ്രകാരം ബാങ്ക് പരിധിയിൽ നിർമ്മിച്ച 25 വീടുകൾക്ക് ഉമ്മറവാതിൽ ഉപഹാരമായി നൽകി. വില്ലേജ് ഒാഫീസ്, സബ്രജിസ്ട്രാർഒാഫീസ്, സ്കൂൾ, ആശുപത്രി, പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങൾക്കും, ദുരിതാശ്വാശ നിധികളിലേക്കും പലവട്ടം സഹായങ്ങൾ നൽകിയിട്ടുള്ളത് ബാങ്കിന്റെ നേട്ടങ്ങളുടെ പട്ടികയിൽ പെടുന്നു.
കെട്ട് തെങ്ങ് നിക്ഷേപ പദ്ധതിയും കൃഷിക്കാവശ്യമായ വളങ്ങളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു കാർഷിക പാരമ്പര്യവുമായി പ്രവർത്തിച്ചിരുന്ന ബാങ്ക് പ്രവർത്തന ലക്ഷ്യം തിരിച്ചറിഞ്ഞത് 2013 ലാണ് കൃഷിയിലേക്ക് നേരിട്ട് പ്രവേശിച്ചത്. കേരള സർക്കാർ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ കർഷകർക്ക് ആവശ്യമായ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കണം എന്ന നിർദ്ദേശം വയ്ക്കുന്ന ഇൗ അവസരത്തിൽ ഇൗ ആവശ്യത്തിനായി അന്നത്തെ അഡീഷണൽ രജിസ്ട്രാർ കെ. വി. സുരേഷ് ബാബു വെണ്ണൂർ സഹകരണ ബാങ്കിനോട് പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനായിരുന്ന യു. ജയകുമാറിനെ കാണാൻ ആവശ്യപ്പെടുകയും സഹകരണസംഘങ്ങൾക്ക് ഉതുക്കുന്ന കർഷക സേവന കേന്ദ്രം പദ്ധതിയുടെ മാതൃകാ പദ്ധതി ഉണ്ടാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇൗ മാതൃകാ പദ്ധതിയുമായി 2013 നവംബർ 29ന് കേരളത്തിലെ നാല്പതോളം സഹകരണ സംഘങ്ങളുടെ പ്രതിനിധികളും സഹകരണ വകുപ്പും വെണ്ണൂർ ബാങ്കിന്റെ നേതൃത്വത്തിൽ ഒത്തുകൂടുകയും പദ്ധതി പഠന വിധേയമാക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം നവംബർ 30ന് സഹകരണ മേഖലയ്ക്ക് തിലകക്കുറിയായി വെണ്ണൂർ ബാങ്കിന്റെ കീഴിൽ ആദ്യത്തെ കർഷക സേവന കേന്ദ്രത്തിന് അന്നത്തെ സഹകരണമന്ത്രി ആയിരുന്ന ശ്രീ സി. എൻ. ബാലകൃഷ്ണൻ തിരിതെളിച്ചു. ഇൗ കർഷക ദീപം അണയാതെ ഇന്നാട്ടിലെ കർഷകർക്ക് വെളിച്ചമായി, മറ്റ് സംഘങ്ങൾക്ക് മാതൃകയായി കേരളമാകെ കത്തിപ്പടരുകയാണ്.
2013 ൽ നഴ്സറിയായി ആരംഭിച്ച് ബാങ്കിന്റെ കാർഷിക പ്രവർത്തനങ്ങളുടെ പ്രധാന ആകർഷണീയതയായ ഇക്കോ ഷോപ്പ് വിപുലീകരിച്ച് ജീവനം ഇക്കോസഹകരണ സ്റ്റോർ ആയി മാറിയിട്ടുള്ളതാകുന്നു. ഒരേക്കർ 5 സെന്റ് പാട്ട ഭൂമിയിൽ ആരംഭിച്ച നഴ്സറി ഇന്ന് സ്വന്തമായി വാങ്ങിയ ഒന്നേമുക്കാൽ ഏക്കർ ഉൾപ്പെടെ അഞ്ചേക്കർ വിസ്തൃതിയിലേക്ക് വിത്തുകളും തൈകളും സ്വന്തമായി ഉൽപ്പാദിപ്പിക്കുന്ന നഴ്സറി എന്ന നിലയിലേക്ക് വളർന്നു. വിത്തുകളും, തൈകളും, ഫലവൃക്ഷങ്ങളും, കൃഷിക്കാവശ്യമായ അനുബന്ധ ഉൽപ്പന്നങ്ങളും മാത്രമല്ല സുരക്ഷിത ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികളും, പലവ്യഞ്ജനങ്ങളും, ജൈവ ഉൽപ്പന്നങ്ങളും, വിഷരഹിത മത്സ്യവും ലഭിക്കുന്ന നാടിന്റെ സമൃദ്ധിയുടെ കേന്ദ്രമായും കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള കേന്ദ്രമായും ഇക്കോ ഷോപ്പ് മാറി. മൂന്നു ലക്ഷത്തിൽ ആരംഭിച്ച വാർഷിക വിൽപ്പന ഒരു കോടിയിലധികം ആയി വളർന്നു. ""ജീവനം'' എന്ന ബ്രാന്റിൽ ഗ്രാമീണ വിപണി എന്ന ആശയത്തിൽ ജനങ്ങൾക്ക് സുപരിചിതമായി സുരക്ഷിത ഭക്ഷണ ശൃംഖലയിലേക്ക് ഇവിടുത്തെ ഉൽപ്പന്നങ്ങൾ ഇന്ന് ഖ്യാതി നേടുന്നു, ഒപ്പം കേരളത്തിലെ സഹകരണ മേഖലയിലെ ഇത്തരത്തിലുള്ള സ്റ്റോറുകളിലേക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്ന ഹോൾസെയിൽ സ്ഥാപനമായി ഉയർന്ന് കഴിഞ്ഞു. സഹകരണ മേഖലയുടെ കോമൺ ബ്രാൻഡിംഗ് ലേക്ക് കൂടി ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതിന് ബാങ്ക് ആലോചനയിലാണ്.
ഉല്പാദനവും, വിപണനവും, നടീൽ വസ്തുകളുടെ വിതരണവും, ജലസ്രോതസുകളുടെ നവീകരണവും, മണ്ണ് പരിശേധനകളും, കാർഷിക മേളകളും, കാർഷികരംഗത്തെ നൂതന സങ്കേതങ്ങൾക്ക് വേണ്ടുന്ന പ്രായോഗിക പരിശീലനങ്ങളും, വിദ്യാലയങ്ങളിലെ പച്ചക്കറിത്തോട്ടവും, പാട്ട കൃഷിയും, ജീവകാരുണ്യ സേവന പ്രവർത്തനങ്ങളുമായി ഒരു നാടിന്റെ പ്രതീക്ഷയുടെ പ്രഭാ ഗോപുരമാകാൻ ബാങ്കിന് സാധിച്ചു എന്നത് അഭിമാനാർഹമാണ്.
കർഷക സേവന കേന്ദ്രങ്ങളുടെ മികച്ച പ്രവർത്തന ങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഏജൻസി പിഴവുകൾ ഇല്ലാതെ പദ്ധതി നടപ്പിലാക്കിയ മികച്ച യൂണിറ്റായി വെണ്ണൂർ ബാങ്കിന്റെ കേന്ദ്രത്തെ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മികച്ച കർഷക സേവനകേന്ദ്രപദ്ധതി റിപ്പോർട്ടിങ് വീഡിയോയ്ക്കായി തെരഞ്ഞെടുത്തത് വെണ്ണൂർ ബാങ്കിന്റെ കേന്ദ്രത്തെ ആണ്. കാർഷികരംഗത്തെ ഇൗ പ്രവർത്തനങ്ങൾ വിലയിരുത്തി കേരള സിറ്റിസൺ ഫോറം കേരളത്തിലെ മികച്ച കാർഷിക ബാങ്കിനുള്ള അവാർഡ് വെണ്ണൂർ ബാങ്കിന് നൽകി. കേരളത്തിന്റെ പത്ര മുത്തശ്ശി ദീപിക ദിനപത്രവും മികച്ച കർഷക ബാങ്കിനുള്ള അവാർഡ് വെണ്ണൂർ ബാങ്കിന് സമ്മാനിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാസ്ക്ക്, സാനിറൈ്റസർ, എന്നിവ സൗജന്യമായി വിതരണം ചെയ്തും കോവിഡാനന്തര പുനരുദ്ധാരണത്തിനായി കുറഞ്ഞ പലിശനിരക്കിൽ വായ്പ്പകൾ വിതരണം ചെയ്തും ബാങ്ക് മാതൃകാപരമായ പ്രവർത്തനം കാഴ്ച്ചവെച്ചിട്ടുണ്ട്.